മഗ്ഡാവ്: പുതിയ സീസണിലെ ആദ്യ മത്സരത്തിനു മുമ്പ് ടീമിലെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്.

ഈ സീസണില്‍ ക്ലബ്ബിനായി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സഹലിനാകുമെന്ന് കോച്ച് പറഞ്ഞു.

''ടീമില്‍ അവന്‍ മുന്നേറ്റത്തില്‍ കളിക്കും. വാസ്തവത്തില്‍, ഞങ്ങളുടെ എല്ലാ കളിക്കാരും ആക്രമിക്കുകയും എല്ലാവരും പ്രതിരോധിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. ഞങ്ങളുടെ ടീമിലും ദേശീയ ടീമിലും വളരെ പ്രധാനപ്പെട്ട കളിക്കാരനാകാന്‍ കഴിവുള്ള താരമാണ് സഹല്‍. അവന്റെ പുരോഗതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കഠിനാധ്വാനം ചെയ്യാനും സ്വയം മെച്ചപ്പെടാനുമുള്ള അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. സഹലിനും അഡ്രിയാന്‍ ലൂണയ്ക്കും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാനാകും.'' - വുകോമനോവിച്ച് വ്യക്തമാക്കി.

Content Highlights: isl 2021-22 sahal abdul samad can be an asset for kerala blasters and indian team says ivan vukomanovic