സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്.  14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. 

To advertise here,

വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു. 

ആദ്യത്തെ മത്സരത്തില്‍ ലിറന്‍ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകള്‍ വീതം സ്വന്തമായി.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണോത്സുകശൈലിയാണ് ഗുകേഷ് സ്വീകരിച്ചത്. ഇതോടെ നീക്കങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ലിറന് ഏറെ സമയം എടുക്കേണ്ടിയും വന്നു.