യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിയുന്ന ആദ്യ നൈജീരിയന്‍ അത്‌ലറ്റെന്ന നേട്ടം സ്വന്തമാക്കി തോബി അമുസന്‍. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 12.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അമുസന്‍ സ്വര്‍ണമണിഞ്ഞത്.

To advertise here,

സെമിയില്‍ 12.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ഈ ഇനത്തിലെ ലോക റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. 2016-ല്‍ 12.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കന്‍ താരം കെന്‍ഡ്ര ഹാരിസന്റെ റെക്കോഡാണ് അമുസന്‍ മറികടന്നത്. എന്നാല്‍ ഫൈനലില്‍ 12.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഈ സമയം റെക്കോഡിലേക്ക് കണക്കാക്കപ്പെട്ടില്ല. മത്സര സമയത്ത് കാറ്റിന്റെ ആനുകൂല്യം അനുവദിച്ച അളവിനേക്കാള്‍ കൂടുതല്‍ ലഭിച്ചതുകൊണ്ടാണിത്. സെക്കന്‍ഡില്‍ 2.5 മീറ്ററായിരുന്നു കാറ്റിന്റെ ആനുകൂല്യം. അനുവദനീയമായതിനാല്‍ .5 മീറ്റര്‍ കൂടുലായിരുന്നു ഇത്.

12.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ ബ്രിട്ട്ണി ആന്‍ഡേഴ്‌സനാണ് വെള്ളി. 12.23 സെക്കന്‍ഡില്‍ തന്നെ ഫിനിഷ് ചെയ്‌തെങ്കിലും .229 മില്ലിസെക്കന്‍ഡില്‍ പിന്നിലായിപ്പോയ പോര്‍ട്ടോ റിക്കോയുടെ ജാസ്മിന്‍ കമാച്ചോ ക്വിന്നിനാണ് വെങ്കലം.