ലണ്ടന്‍: പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാടെക്കിന്റെ 37 മത്സരങ്ങള്‍ നീണ്ട വിജയത്തുടര്‍ച്ചയ്ക്ക് അവസാനം. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിസെ കോര്‍നെറ്റ് താരത്തെ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കോര്‍നെറ്റിന്റെ വിജയം. സ്‌കോര്‍: 6-4, 6-2.

To advertise here,

അതേസമയം റൊമാനിയയുടെ സിമോണ ഹാലെപ് അവസാന 16-ല്‍ ഇടംനേടി. ശനിയാഴ്ച നടന്ന മത്സരത്തില്‍ പോളണ്ടിന്റെ മഗ്ദലെന ഫ്രഞ്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഹാലെപ്പിന്റെ മുന്നേറ്റം. സ്‌കോര്‍: 6-4, 6-1.

ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ അമേരിക്കയുടെ കൊക്കോ ഗഫ് മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കയുടെ തന്നെ 18-കാരിയായ അമാന്‍ഡ അനിസിമോവയാണ്  താരത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-7, 6-2, 6-1.