ലണ്ടന്‍; വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായികലോകം. ടോപ്പ് സീഡ് നൊവാക് ജോക്കോവിച്ചും ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസും തമ്മിലാണ് കിരീടപ്പോരാട്ടം. ജോക്കോവിച്ച് ഏഴാം വിംബിള്‍ഡണ്‍ കിരീടത്തിനായി കളിക്കാനിറങ്ങുമ്പോള്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് കിര്‍ഗിയോസിന്റെ ലക്ഷ്യം. 

To advertise here,

എന്നാല്‍ ഫൈനലിന് മുമ്പുളള ഇരുവരുടേയും ചാറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരങ്ങള്‍ സംവദിച്ചത്. ആദ്യം തുടങ്ങിയത് കിര്‍ഗിയോസാണ്. ജോക്കോയുടേയും കിര്‍ഗിയോസിന്റേയും ബന്ധം സംബന്ധിച്ച ട്വീറ്റിന് മറുപടിയെന്നോണമാണ് ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പോസ്റ്റ് ചെയ്തത്. 'ഇപ്പോള്‍ നമ്മള്‍ സുഹൃത്തുക്കളല്ലേ? എന്നായിരുന്നു താരം ജോക്കോവിച്ചിനോട് ചോദിച്ചത്.

placeholder
photo: instagram story/kirgios

ഉടന്‍ തന്നെ ജോക്കോയുടെ മറുപടിയെത്തി. 'നിങ്ങളെന്നെ ഡിന്നറിന് ക്ഷണിച്ചാല്‍ ഞാന്‍ സ്വീകരിക്കാം, നാളെ ജയിക്കുന്നവര്‍ പണം കൊടുക്കണം' എന്നായിരുന്നു മറുപടി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ തന്നെയായിരുന്നു പ്രതികരണം.

ശേഷം കിര്‍ഗിയോസ് വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായെത്തി. 'ഡീല്‍, നമുക്ക് നൈറ്റ് ക്ലബ്ബിലേക്ക് പോകാം' എന്നായിരുന്നു മറുപടി. ജോക്കോയുടെ സ്‌റ്റോറിയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. 

placeholder
photo: instagram story/kirgios

വിംബിള്‍ഡണ്‍ ഫൈനലിന് മുന്നുളള ഇരുവരുടേയും ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാണ്. മുമ്പ് കോവിഡ് വാക്‌സീന്‍ സ്റ്റാറ്റസ് വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ താരത്തെ ഡീപോര്‍ട്ട് ചെയ്യാന്‍ തീരുമാനമെടുത്തപ്പോള്‍ കിര്‍ഗിയോസ് ജോക്കോയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.