മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടാന്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ഇനി വേണ്ടത് ഒരേയൊരു വിജയം. സെമിയില്‍ തകര്‍പ്പന്‍ വിജയം നേടി സാനിയ-ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലിലെത്തി. 

To advertise here,

സെമിയില്‍ ബ്രിട്ടന്റെ നിയാല്‍ സ്‌കപ്‌സ്‌കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ ജോഡി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം. സ്‌കോര്‍: 6-4, 7-6 (11-9).

സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ കിരീടം നേടി ടെന്നീസിനോട് വിടപറയാനാണ് താരത്തിന്റെ ശ്രമം. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഗാഡെകി-പോള്‍മാന്‍സ് സഖ്യമോ ബ്രസീലിന്റെ സ്‌റ്റെഫാനി-മാറ്റോസ് സഖ്യമോ ആയിരിക്കും സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളി.