ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് അനായാസം കടന്ന് ഇന്ത്യയുടെ പി.വി സിന്ധു. വനിതാ സിംഗിൾസിൽ അയർലൻഡിന്റെ സോഫിയ നോബ്‌ളിനെ നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ താരം കീഴടക്കി. ലോകറാങ്കിങ്ങിൽ 141-ാം സ്ഥാനക്കാരിയായ സോഫിയയ്ക്ക് ഒരു ഘട്ടത്തിൽപോലും 11-ാം റാങ്കുകാരിയായ സിന്ധുവിന് വെല്ലുവിളിയുയർത്താനായില്ല. സ്‌കോർ: 21-7, 21-11.
നേരത്തെ പുരുഷ, വനിതാ ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ടിൽ വിജയിച്ചിരുന്നു. വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ്-ട്രീസാ ജോളി സഖ്യം സ്പാനിഷ് ജോഡിയായ പൗലാ ലോപസ്-ലൂസിയ റോഡ്രഗസ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് തറപറ്റിച്ചു. സ്‌കോർ: 21-9, 21-13.
പുരുഷ ഡബിൾസിൽ ഹരിഹരൻ-എം.ആർ അർജുൻ സഖ്യം ഐറിഷ് ജോഡിയെ മറികടന്നാണ് രണ്ടാം റൗണ്ടിലെത്തിയത്. ആദ്യ ഗെയിം ഇന്ത്യൻ സഖ്യം 21-16-ന് നേടിയിരുന്നു. രണ്ടാം ഗെയിമിൽ ഇന്ത്യ 6-4ന് മുന്നിട്ടുനിൽക്കെ ഐറിഷ് ജോഡി പിന്മാറുകയായിരുന്നു.
Content Highlights: PV Sindhu defeated Sophia Noble of Ireland in straight games (21-7, 21-11)., Gayatri Gopichand and Treesa Jolly won their women's doubles match against the Spanish pair., Hariharan and M.R. Arjun advanced to the second round in men's doubles after their opponents retired.
Published: 17 Aug 2026, 06:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented