ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ 13 സ്വർണ മെഡലുകൾ ഉൾപ്പെടെ 39 മെഡലുകൾ നേടി മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ നിത എം. അംബാനി. ഓരോ മെഡലിനും പിന്നിൽ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഇന്ത്യയുടെ അടങ്ങാത്ത പോരാട്ടവീര്യത്തിന്റെയും കഥകളാണുള്ളത്. ടീം ഇന്ത്യയുടെ ഈ പ്രകടനം രാജ്യത്തിന് വലിയ അഭിമാനമാണ്. - നിത അംബാനി പറഞ്ഞു.
ഈ ഗെയിംസിൽ ഇന്ത്യൻ ബോക്സർമാർ റെക്കോഡ് മെഡൽ നേട്ടവുമായി ചരിത്രം സൃഷ്ടിച്ചപ്പോൾ, ഇന്ത്യ നേടിയ സ്വർണ മെഡലുകളിൽ ഭൂരിഭാഗവും വനിതാ താരങ്ങളുടേതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ തങ്ങളുടെ മികവ് തെളിയിക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിയുമെന്ന് അവർ വീണ്ടും തെളിയിച്ചതായും നിത അംബാനി പറഞ്ഞു. പാരാ അത്‌ലറ്റുകൾ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു.
റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയോടെ മത്സരിച്ച ലവ്‌ലിന ബോർഗോഹെയ്ൻ, മുരളി ശ്രീശങ്കർ, തേജസ്വിൻ ശങ്കർ എന്നിവർ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയതിൽ പ്രത്യേക സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. കായിക പ്രതിഭകളെ ഗ്രാമീണ തലത്തിൽ നിന്ന് അന്താരാഷ്ട്ര വേദികളിലേക്ക് വളർത്തിയെടുക്കുകയും ഓരോ താരത്തിനും അവരുടെ പരമാവധി കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുകയെന്നതാണ് റിലയൻസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
2030-ൽ അഹമ്മദാബാദിൽ നടക്കുന്ന ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ, ഗ്ലാസ്‌ഗോയിലെ ഈ നേട്ടം പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും ഇന്ത്യയുടെ കായിക യാത്രയിലെ ഏറ്റവും മികച്ച അധ്യായങ്ങൾ ഇനി എഴുതപ്പെടാനിരിക്കുന്നതാണെന്നും നിത അംബാനി പറഞ്ഞു. ഈ വിജയം ഓരോ യുവ ഇന്ത്യക്കാരനെയും ഭയമില്ലാതെ സ്വപ്നം കാണാനും അക്ഷീണം പരിശ്രമിക്കാനും ത്രിവർണ പതാക അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാനും പ്രചോദിപ്പിക്കട്ടെയെന്നും അവർ ആശംസിച്ചു.
Content Highlights: India secured 39 medals, including 13 golds, at the 2026 Commonwealth Games in Glasgow., Nita Ambani highlighted the record-breaking performance of Indian female athletes and para-athletes
Published: 03 Aug 2026, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented