ന്യൂഡല്‍ഹി: 36-ാമത് ദേശീയ ഗെയിംസില്‍ നിന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്മാറി. വിശ്രമമെടുക്കുന്നതിനുവേണ്ടിയാണ് താരം ദേശീയ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഗുജറാത്താണ് ഇത്തവണ ഗെയിംസിന് വേദിയാകുന്നത്. 12 വേദികളിലായി മത്സരങ്ങള്‍ നടക്കും.
ഇന്ത്യയുടെ മുന്‍നിര കായിക താരങ്ങളെല്ലാം ദേശീയ ഗെയിംസില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ നീരജ് മികച്ച ഫോമിലാണ്. ജാവലിന്‍ ത്രോയില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചു.
തുടര്‍ച്ചയായ മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ശരീരത്തിന് വിശ്രമം അത്യാവശ്യമാണെന്ന് നീരജ് വ്യക്തമാക്കി. ' ഷെഡ്യൂള്‍ പ്രകാരം ഡയമണ്ട് ലീഗാണ് ഈ വര്‍ഷത്തെ എന്റെ അവസാന മത്സരം. ദേശീയ ഗെയിംസിന്റെ തീയ്യതികള്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്. പരിശീലകന്‍ ഡോ.ക്ലോസ് ബര്‍ട്ടോണിറ്റ്‌സ് എന്നോട് വിശ്രമമെടുക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത സീസണില്‍ ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പും വരുന്നുണ്ട്. അതിനായി തയ്യാറെടുക്കണം. അതുകൊണ്ട് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. '- നീരജ് ചോപ്ര പറഞ്ഞു.
2023 ഓഗസ്റ്റിലാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റാണ് ചാമ്പ്യന്‍ഷിപ്പിന്റെ വേദി. 2023 ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബറില്‍ ആരംഭിക്കും. ചൈനയാണ് ആതിഥ്യമരുളുന്നത്.
Content Highlights: neeraj chopra, national games 2022, neeraj chopra javelin, javelin throw, sports news, sports
Published: 10 Sept 2022, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented