
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ ഇരട്ട സ്വർണവുമായി ഇന്ത്യ. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്‌സ്മിൻ ലംബോറിയ എന്നിവരാണ് ഇന്ത്യക്കായി സ്വർണം ഇടിച്ചിട്ടത്. അതേസമയം സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിങ് ഫൈനലിൽ പരാജയപ്പെട്ടു വെള്ളിയിലൊതുങ്ങി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ഡിക്‌സോണിനോട് 5-0ത്തിനായിരുന്നു ജദ്ദുമണിയുടെ തോൽവി.
കാനഡയുടെ സ്‌കാർലെറ്റ് സവന്നയെ തോൽപ്പിച്ചാണ് പ്രീതി സ്വർണം നേടിയത്. ഈ മെഡൽ രാജ്യത്തിനായി സമർപ്പിക്കുന്നുവെന്നും ഇന്ത്യയിലെ ഓരോരുത്തരുടേയും പിന്തുണയാണ് തന്നെ സ്വർണ നേട്ടത്തിലെത്തിച്ചതെന്നും പ്രീതി പ്രതികരിച്ചു. നോർത്തേൺ അയർലൻഡിന്റെ മിക്കായേല വാൽഷിനെ തോൽപ്പിച്ചാണ് ജയ്‌സ്മിൻ ബോക്‌സിങ് റിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്.
ഇനി ബോക്‌സിങ്ങിൽ ഏഴ് ഇന്ത്യൻ താരങ്ങൾ കൂടി മത്സരത്തിനിറങ്ങുന്നുണ്ട്. സാക്ഷി ചൗധരി, പ്രിയ ഗൻഗാസ്, അരുന്ധതി ചൗധരി, ലവ്‌ലിന, സച്ചിൻ സിവാച്ച്, അങ്കുഷ് പങ്കൽ, നരേന്ദർ ബെർവൽ എന്നിവരാണ് സ്വർണ പ്രതീക്ഷയുമായി ബോക്‌സിങ് റിങ്ങിലെത്തുക.
Content Highlights: Preeti Pawar secured gold in the 54kg category., Jaismine Lamboria won gold in the 57kg category., Jaddumani Singh claimed a silver medal for India., Seven additional Indian boxers are set to compete in upcoming finals.
Published: 01 Aug 2026, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented