ന്യൂഡല്‍ഹി: 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (IOA) അംഗീകാരം നല്കി.
2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദ് ആകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 31-നകം നിര്‍ദ്ദേശം സമര്‍പ്പിക്കും. നവംബറില്‍ ആതിഥേയ നഗരത്തെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിനൊപ്പം ഭൂവനേശ്വറും ആതിഥേയത്വം വഹിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് (സിജിഎഫ്) അധികൃതര്‍ ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭൂവനേശ്വറിലും അഹമ്മദാബാദിലും സംഘം പരിശോധന നടത്തുകയുണ്ടായി.
കോമണ്‍വെല്‍ത്ത് സ്പോര്‍ട്സിന്റെ ഗെയിംസ് ഡയറക്ടര്‍ ഡാരന്‍ ഹാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അടുത്തിടെ അഹമ്മദാബാദിലെത്തി വേദികള്‍ പരിശോധിക്കുകയും ഗുജറാത്ത് സര്‍ക്കാര്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് 20 വര്‍ഷം തികയുന്നു എന്നതാണ് പ്രധാന പ്രത്യേകത. 2010ലായിരുന്നു ഇന്ത്യ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. ഈ ഗെയിംസ് പിന്നീട് അഴിമതി ആരോപണങ്ങളാല്‍ കുപ്രസിദ്ധി നേടുകയും ചെയ്തിരുന്നു.
ഇതിനിടെ ഇന്ത്യ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങളും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
Content Highlights: IOA approves bid for 2030 Commonwealth Games, Ahmedabad likely host city
Published: 13 Aug 2025, 02:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented