ഗ്ലാസ്‌ഗോ: 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ഫൈനലിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ താരം ഗുൽവീർ സിങ്. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുൽവീർ.
ശനിയാഴ്ച നടന്ന വാശിയേറിയ ഫൈനലിൽ 13:24.95 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ടാണ് താരം നേട്ടം സ്വന്തമാക്കിയത്. കെനിയൻ താരം കോർണേലിയസ് കെംബോയിയെ 0.04 സെക്കൻഡ് വ്യത്യാസത്തിൽ മറികടന്നാണ് ഗുൽവീർ മൂന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിൽ കെനിയയുടെ മാത്യു കിപ്‌സാങ് (13:23.61) സ്വർണവും ഓസ്‌ട്രേലിയയുടെ കൈ റോബിൻസൺ (13:24.70) വെള്ളിയും നേടി.
വെങ്കല മെഡൽ നേട്ടത്തോടെ ഒരു കോമൺവെൽത്ത് ഗെയിംസ് സീസണിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി ഗുൽവീർ സിങ് മാറി. ഇതേ ആഴ്ചയിൽ തന്നെ നടന്ന 10,000 മീറ്റർ ഓട്ടത്തിൽ 27:49.78 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗുൽവീർ വെള്ളി മെഡൽ നേടിയിരുന്നു. 10,000 മീറ്ററിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന ബഹുമതിയും ഈ നേട്ടത്തിലൂടെ ഗുൽവീർ സ്വന്തമാക്കിയിരുന്നു.
Content Highlights: Gulveer Singh won bronze in the 5000m final at the 2026 Commonwealth Games with a time of 13:24.95., He is the first Indian to win a 5000m medal in Commonwealth Games history., Achieved a historic double-medal feat after winning silver in the 10,000m earlier in the week., First Indian male athlete to win a medal in the 10,000m event.
Published: 02 Aug 2026, 01:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented