മെല്‍ബണ്‍: നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍  റഷ്യയുടെ ഡാനില്‍ മെദ്‌വദെവ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍. 

To advertise here,

വെള്ളിയാഴ്ച നടന്ന സെമിയില്‍ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് മെദ്‌വദെവിന്റെ ഫൈനല്‍ പ്രവേശനം. 

25-കാരനായ മെദ്‌വദെവിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലും. റാഫേല്‍ നദാലാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മെദ്‌വദെവിന്റെ എതിരാളി. 

ലോക രണ്ടാം നമ്പര്‍ താരമായ മെദ്‌വദെവിന്റെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. സിറ്റ്‌സിപാസിനെതിരേ 7-6 (5), 4-6, 6-4, 6-1 എന്ന സ്‌കോറിനായിരുന്നു മെദ്‌വദെവിന്റെ ജയം. രണ്ടു മണിക്കൂറിനടുത്ത് മാത്രമാണ് മത്സരം നീണ്ടത്. 

അതേസമയം കിരീടം നേടാനായാല്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ കന്നി ഗ്രാന്‍ഡ്സ്ലാം വിജയിച്ച ശേഷം തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാമും ജയിക്കുന്ന ആദ്യ താരമെന്ന നേട്ടം മെദ്‌വദെവിന് സ്വന്തമാക്കാം.

Content Highlights: daniil medvedev past stefanos tsitsipas to reach australian open 2022 final