
ലണ്ടന്‍: 2022 കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സി.എ. ഭവാനി ദേവിയ്ക്ക് സ്വര്‍ണം. വനിതാ വിഭാഗം ഫൈനലില്‍ ഓസ്‌ട്രേലിയയുടെ വെറോണിക വസിലേവയെ കീഴടക്കിയാണ് ഭവാനി ദേവി സ്വര്‍ണം നേടിയത്.
വമ്പന്‍ അട്ടിമറി നടത്തിയാണ് ഭവാനി ദേവി വിജയം നേടിയത്. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ വെറോണിക്കയ്‌ക്കെതിരേ 42-ാം റാങ്കുകാരിയായ ഭവാനി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. സ്‌കോര്‍: 15-10. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഭവാനി ദേവി.
ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ ഫെന്‍സര്‍ എന്ന ഖ്യാതി നേടിയ ഭവാനി ദേവി തമിഴ്‌നാട് ചെന്നൈ സ്വദേശിനിയാണ്. കിരീടം നേടിയതില്‍ അഭിമാനമുണ്ടെന്ന് ഭവാനി ദേവി പ്രതികരിച്ചു. ' കിരീടം നിലനിര്‍ത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഫൈനല്‍ വളരെ കടുപ്പമേറിയതായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടാനായതില്‍ സന്തോഷണുണ്ട്. ഈ വര്‍ഷം മികച്ച പ്രകടനം വിവിധ ടൂര്‍ണമെന്റുകളിലായി പുറത്തെടുക്കാന്‍ സാധിച്ചു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലും നന്നായി പൊരുതാനാകുമെന്നാണ് പ്രതീക്ഷ' - ഭവാനി ദേവി പറഞ്ഞു.
1970 വരെ ഫെന്‍സിങ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായിരുന്നു. പിന്നീട് ഈ ഇനം പ്രത്യേക ചാമ്പ്യന്‍ഷിപ്പായി തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെ ഈ ടൂര്‍ണമെന്റും നാല് വര്‍ഷത്തിലൊരിക്കലാണ് നടക്കാറ്.
Content Highlights: fencer bhavani devi, bhavani devi, fencing, sports news, commonwealth fencing 2022, sports
Published: 10 Aug 2022, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented