ഫ്‌ളോറിഡ: ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടി മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ താരം എട്ടാം സീഡായ ആന്‍ഡ്രീസ്‌ക്യുവിനെ നേരിടും.

To advertise here,

സെമി ഫൈനലില്‍ സ്വിറ്റോലിനയെ കീഴടക്കിയാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ട്ടിയുടെ വിജയം. സ്‌കോര്‍: 6-3, 6-3. 

മറ്റൊരു സെമിഫൈനലില്‍ സക്കാരിയെ കീഴടക്കിയാണ് ആന്‍ഡ്രീസ്‌ക്യു ഫൈനലിലെത്തിയത്. സ്‌കോര്‍: 7-6, 3-6, 7-6

പുരുഷ ഫൈനലില്‍ ഇത്തവണ പുതിയ ചാമ്പ്യൻ പിറക്കും. അട്ടിമറിയിലൂടെ ഈ ടൂര്‍ണമെന്റില്‍ കുതിപ്പ് നടത്തിയ രണ്ട് താരങ്ങള്‍ ഫൈനലില്‍ ഏറ്റുമുട്ടും. ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനത്തുള്ള സിന്നര്‍ 26-ാം റാങ്കുകാരനായ ഹര്‍ക്യാക്‌സിനെ നേരിടും. സിന്നറിന് 19 വയസ്സ് മാത്രമാണ് പ്രായം. 

Content Highlights: Barty enter 2nd consecutive final, Hurkacz stuns Tsitsipas