മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്നു. 

To advertise here,

വെറും ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രം നീണ്ട മത്സരത്തില്‍ യുഎസ്എയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ബാര്‍ട്ടി തന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നത്. സ്‌കോര്‍: 6-1, 6-3.

41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ വനിതാ താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്. 1980-ല്‍ വെന്‍ഡി ടണ്‍ബുള്ളാണ് ബാര്‍ട്ടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച ഓസീസ് താരം. 

2019-ലെ ഫ്രഞ്ച് ഓപ്പണും 2021-ലെ വിംബിള്‍ഡണും നേടിയ ബാര്‍ട്ടിയെ കാത്തിരിക്കുന്നത് കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ്. കിരീടം നേടാനായാല്‍ 1978-ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്‌ലിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസീസ് വനിതാ താരമെന്ന നേട്ടവും ബാര്‍ട്ടിക്ക് സ്വന്തമാകും. 

Content Highlights: Australian Open 2022 Ashleigh Barty book a place in her maiden final