മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തകര്‍ത്താണ് ബാര്‍ട്ടിയുടെ കിരീട നേട്ടം. സ്‌കോര്‍: 6-3, 7-6 (2).

To advertise here,

ബാര്‍ട്ടിയുടെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. 44 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാം സിംഗിള്‍സ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി. 1978-ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്ലാണ് ബാര്‍ട്ടിക്ക് മുമ്പ് കിരീടം നേടിയ ഓസീസ് വനിതാ താരം.

ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം നേട്ടം കൂടിയാണിത്. 2019-ലെ ഫ്രഞ്ച് ഓപ്പണും 2021-ലെ വിംബിള്‍ഡണും ബാര്‍ട്ടി നേടിയിരുന്നു.

41 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ തന്നെ ബാര്‍ട്ടി സ്വന്തമാക്കിയിരുന്നു. 1980-ല്‍ വെന്‍ഡി ടണ്‍ബുള്ളാണ് ബാര്‍ട്ടിക്ക് മുമ്പ് അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച ഓസീസ് താരം.

Content Highlights: ashleigh barty won australian open title breaks 44 year record