ടെക്‌സാസ് (യുഎസ്എ): ഇടിക്കൂട്ടിലെ എക്കാലത്തെയും വലിയ ഇതിഹാസം മൈക്ക് ടൈസണും ജേക്ക് പോളും തമ്മിലുള്ള ബോക്‌സിങ് മത്സരത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. 20 കൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ടൈസണ്‍ ബോക്‌സിങ് റിങ്ങിലേക്കെത്തുന്നത്. അതും അമ്പത്തിയെട്ടാം വയസ്സില്‍. ടെക്‌സാസിലെ എ.ടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിലാണ് മത്സരം. നെറ്റ്ഫ്‌ളിക്‌സാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. എന്നാല്‍ മത്സരത്തിനു മുമ്പ് ടൈസണും ബ്രോഡ്കാസ്റ്റ് ടീമിനും സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രോഡ്കാസ്റ്റ് ടീമുമായുള്ള ലോക്കര്‍ റൂം അഭിമുഖത്തിനിടെ ടൈസന്റെ നഗ്നത ലോകം കണ്ടു. അഭിമുഖത്തിനു ശേഷം തിരികെ നടക്കുന്നതിനിടെയാണ് ടൈസണ്‍ ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകത കാരണം അദ്ദേഹത്തിന്റെ ശരീരത്തിന്റെ പിന്‍ഭാഗം നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകം മുഴുവന്‍ കണ്ടത്.
ടൈസന്റെ എതിരാളി ചില്ലറക്കാരനല്ല. ബോക്സിങ് താരമായി മാറിയ പഴയ യൂട്യൂബര്‍ പ്രോബ്ലം ചൈല്‍ഡ് എന്ന അപരനാമമുള്ള ജേക്ക് പോള്‍. വയസ് ഇരുപത്തിയേഴ്. ടൈസന്റെ പകുതി. ഏതാണ്ട് അറുപതിനായിരത്തോളം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടൈസണും ജേക്കും വേദിയില്‍ മുഖംമുഖം എത്തിയിരുന്നു. ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്ത് ചെറുതായി ഒന്നടിച്ചതോടെ രംഗം കൊഴുത്തുവന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും തല്‍ക്ഷണം പിടിച്ചുമാറ്റി.
Content Highlights: Mike Tyson`s accidental nude exposure during a Netflix broadcast before his fight with Jake Paul
Published: 16 Nov 2024, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented