
ബെംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തില്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന 'വേഗം' കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കമ്പള ജോക്കി (പോത്തോട്ടക്കാരന്‍) ശ്രീനിവാസ ഗൗഡ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ കണ്ടു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തിന്റെ തന്നെ ശ്രദ്ധനേടിയ ഓട്ടത്തിന്റെ ക്രെഡിറ്റ് ഗൗഡ നല്‍കുന്നത് തന്റെ പോത്തുകള്‍ക്കാണ്. ''ഞാന്‍ ഇത്രയ്ക്ക് പ്രശസ്തനാകുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല. ഇത്രയും വേഗത്തില്‍ ഓടാന്‍ സാധിക്കുമെന്നും കരുതിയതല്ല. അതിന്റെ ക്രെഡിറ്റ് പോത്തുകള്‍ക്കാണ്, ഒപ്പം അതിന്റെ ഉടമസ്ഥനും. അദ്ദേഹം വളരെ നല്ലരീതിയിലാണ് പോത്തുകളെ പരിപാലിക്കുന്നത്. ആ പോത്തുകള്‍ക്ക് ഇതിനേക്കാള്‍ വേഗത്തിലോടാന്‍ സാധിക്കും'', മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവെ ശ്രീനിവാസ ഗൗഡ പറഞ്ഞു.
മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കായികക്ഷമതാ പരിശോധനയില്‍ അദ്ദേഹം പങ്കെടുത്തില്ല. ട്രയല്‍സിന് താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ ഗൗഡ പറഞ്ഞിരുന്നു.
ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള മത്സരത്തിലായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ പ്രകടനം. ഇത് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് മറികടക്കുന്നതാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു നേരിട്ടിടപെട്ട് സായിയില്‍ ട്രയല്‍സിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
13.62 സെക്കന്‍ഡുകൊണ്ട് 145 മീറ്റര്‍ ദൂരം പിന്നിട്ടതുവെച്ച് കണക്കാക്കുമ്പോള്‍ ശ്രീനിവാസ ഗൗഡ 100 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് വെറും 9.55 സെക്കന്‍ഡാണെന്നാണ് റിപ്പോര്‍ട്ട്. 100 മീറ്ററില്‍ ലോകറെക്കോഡിന് ഉടമയായി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്.
Content Highlights: The credit should go to my buffaloes India's buffalo jockey Srinivas Gowda
Published: 17 Feb 2020, 10:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented