
ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ 15-ാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് ഫൈനലില്‍ പ്രവേശിച്ചു.
സെമിയില്‍ ഇൻനൊനീഷ്യയുടെ സെത്തിയവാന്‍ ഫ്രെഡിയെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുഹാസിന്റെ വിജയം. സ്‌കോര്‍: 21-9, 21-15.
ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനെയാണ് ഇന്ത്യന്‍ താരം നേരിടുക. ഇന്ത്യയുടെ തരുണ്‍ ധില്ലോണിനെ കീഴടക്കിയാണ് മസൂര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 21-16, 16-21,21-18. തരുണ്‍ വെങ്കലമെഡലിനായി മത്സരിക്കും. ഈ ഇനത്തിലെ ലോക ഒന്നാം നമ്പര്‍ താരമാണ് മസൂര്‍. തരുണ്‍ രണ്ടാം നമ്പര്‍ താരമാണ്.
ടൂര്‍ണമെന്റിലെ സീഡില്ലാ താരമായ സുഹാസ് മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലെത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്‌ട്രേറ്റാണ്.
Content Highlights: Suhas Yathiraj progresses to Men's singles para-badminton SL4 final, Tarun Dhillon to play for bronze
Published: 04 Sept 2021, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented