മാഡ്രിഡ്: കായികരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി റാഫേല്‍ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും തിരഞ്ഞെടുത്തു. ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനാണ് ലോകത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം. 

To advertise here,

കഴിഞ്ഞ വര്‍ഷം  ഒസാക്ക കരിയറിലെ രണ്ടാം യു.എസ് ഓപ്പണ്‍ കിരീടം നേടിയിരുന്നു. തന്റെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ റാഫേല്‍ നദാല്‍ 20 ഗ്രാന്‍സ്ലാം കിരീടമെന്ന റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. 

രണ്ടാം തവണയാണ് നദാല്‍ ലോറസിലെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുമ്പ് 2011-ലാണ് നദാലിനെ പുരസ്‌കാരം തേടിയെത്തിയത്. 2019-ല്‍ മികച്ച അട്ടിമറി വിജയിക്കുള്ള പുരസ്‌കാരം നേടിയ ഒസാക്ക ആദ്യമായാണ് മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെടുന്നത്.

സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായിതാരത്തിനുള്ള പുരസ്‌കാരം ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണാണ്. മികച്ച സ്‌പോട്ടിങ് ഇന്‍സ്പിറേഷന്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലയും നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം ബില്ലി ജീന്‍ കിങ് അര്‍ഹനായി. 

Content Highlights: Rafael Nadal and Naomi Osaka Laureus Award