റാഞ്ചി: എട്ടു മാസത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് എം.എസ് ധോനി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ധോനി അടുത്തിടെ പരിശീലനം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ധോനിയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

To advertise here,

ധോനി ആരാധകരുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. റാഞ്ചി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ധോനി പിച്ച് റോളര്‍ ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്. സാധാരണയായി പിച്ച് ക്യൂറേറ്റന്‍മാര്‍ പിച്ചൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ റോളര്‍ ഓടിക്കാറുള്ളത്. ഈ വീഡിയോ പുറത്തുവന്നതോടെ ധോനി പിച്ച് ക്യൂറേറ്ററും ആയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്‌. 'ഒരു മനുഷ്യന്‍, വ്യത്യസ്ത ജോലികള്‍' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ആരാധകര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജാര്‍ഖണ്ഡ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനായി ധോനി ഇടക്കിടെ റാഞ്ചി സ്‌റ്റേഡിയത്തില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം സ്‌റ്റേഡിയത്തോട്‌ അനുബന്ധിച്ചുള്ള ജിമ്മില്‍ ധോനിയെ കണ്ടിരുന്നു.

Content Highloghts: MS Dhoni turns pitch curator ahead of IPL 2020 comeback