ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറും ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പേസര്‍ മുഹമ്മദ് ഷമിയും പട്ടികയിലുണ്ട്.
അതേസമയം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ലോകകപ്പില്‍ 24 വിക്കറ്റുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഷമിയെ ബിസിസിഐയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അര്‍ജുന അവാര്‍ഡ് പട്ടിക: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (കാഴ്ച പരിമതരുടെ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), പാറുല്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിങ്), ആര്‍. വൈശാലി (ചെസ്), ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിക്ഷാ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), അന്തിം പംഗല്‍ (ഗുസ്തി), അയ്ഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).
മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ്: കവിത (കബഡി), മഞ്ജുഷ കണ്‍വര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ്മ (ഹോക്കി).
ദ്യോണാചാര്യ പുരസ്‌കാരത്തിനുള്ള പട്ടിക: ഗണേഷ് പ്രഭാകരന്‍ (മല്ലകാമ്പ്), മഹാവീര്‍ സൈനി (പാരാ അത്ലറ്റിക്സ്), ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി രമേഷ് (ചെസ്), ശിവേന്ദ്ര സിങ് (ഹോക്കി).
Content Highlights: Mohammed Shami and M Sreeshankar nominated for Arjuna Award Satwik-Chirag for Khel Ratna
Published: 13 Dec 2023, 09:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented