
ലണ്ടൻ: പ്രമുഖ ഫാഷൻ മാസികയായ ബ്രിട്ടീഷ് വോഗിന്റെ സെപ്റ്റംബർ ലക്കത്തിലെ കവറിൽ പ്രത്യക്ഷപ്പെട്ട് മാഞ്ചെസ്റ്റർ യുണൈറ്റഡ് സ്ടൈക്കർ മാർക്കസ് റാഷ്ഫോർഡ്.
ദരിദ്രരായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനായി റാഷ്ഫോർഡ് നേതൃത്വം നൽകിയ കാമ്പയിൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് സർക്കാരിനെ തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കിയതോടെ റാഷ്ഫോർഡിന്റെ നേതൃത്വത്തിലുള്ള കാമ്പയിൻ ശ്രദ്ധ നേടുകയും ചെയ്തു.
ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ഫുഡ് വൗച്ചറുകൾ നൽകുന്നതിന് സർക്കാരിനെ നിർബന്ധിതരാക്കിയത് റാഷ്ഫോർഡ് നേതൃത്വം കൊടുത്ത കാമ്പയിനായിരുന്നു. റാഷ്ഫോർഡിന്റെ ഈ പ്രവർത്തനം കണക്കിലെടുത്താണ് ബ്രിട്ടീഷ് വോഗ് മാസിക പുതിയ ലക്കത്തിൽ മാഗസിൻ കവറായി അദ്ദേഹത്തെ തീരുമാനിച്ചത്.
പ്രതീക്ഷയുടെ 40 മുഖങ്ങൾ എന്നതാണ് ഇത്തവണത്തെ വോഗ് മാസികയുടെ വിഷയം. മോഡലിങ് വിട്ട് മാനസികാരോഗ്യ പ്രവർത്തകയായി മാറിയ അഡോവ അബോയാണ് റാഷ്ഫോർഡിനൊപ്പം വോഗിന്റെ കവറിലുള്ളത്. ഓൺലൈൻ മാനസികാരോഗ്യ കൂട്ടായ്മയായ ഗർൾസ് ടോക്കിന്റെ സ്ഥാപകയാണ് അഡോവ.
അതേസമയം തന്നെ റാഷ്ഫോർഡും അഡോവയും ഒന്നിച്ചുള്ള ചിത്രമെടുത്തത് കറുത്ത വർഗക്കാരനായ ഫോട്ടോഗ്രാഫർ മിസാൻ ഹാരിമാനാണ്. വോഗിന്റെ 104 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കറുത്ത വർഗക്കാരൻ എടുത്ത ചിത്രം വോഗിന്റെ കവറായി വരുന്നത്.
റാഷ്ഫോർഡിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മാഞ്ചെസ്റ്റർ സർവകലാശാല അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. മാഞ്ചെസ്റ്റർ സർവകലാശാല അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ഇതോടെ റാഷ്ഫോർഡിന് സ്വന്തമായി.
Content Highlights: Marcus Rashford cover of British Vogue September issue
Published: 05 Aug 2020, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented