ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നാം ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു. ന്യൂഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹൈന്‍ ഫൈനലില്‍.

To advertise here,

വനിതകളുടെ 75 കിലോ വിഭാഗം സെമി ഫൈനല്‍ പോരാട്ടത്തില്‍ ലവ്‌ലിന, ചൈനയുടെ ലി ക്യുവാനെ തകര്‍ത്ത് ഫൈനലില്‍ ഇടം നേടി.ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായിരുന്നു ലി. വാശിയേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ 4-1 നാണ് ലവ്‌ലിന വിജയിച്ചത്. ടോക്യോ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പരസ്പരം പോരാടിയ മത്സരം കൂടിയായിരുന്നു ഇത്. 

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ താരമാണ് ലവ്‌ലിന. താരത്തിന്റെ ആദ്യ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. മുന്‍പ് 2019-ലും 2018-ലും താരം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു.