
ലിവർപൂൾ: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. ബോക്സിങ് വനിതാ വിഭാഗത്തില്‍ ജാസ്മിന് ലംബോറിയയും (57 കിലോഗ്രാം), മീനാക്ഷി ഹൂഡയും (48 കിലോഗ്രാം) ആണ് സ്വര്‍ണം നേടിയത്. 57 കിലോഗ്രാം വിഭാഗത്തില്‍ പാരീസ് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവായ പോളണ്ടിന്റെ ജൂലിയ സെറമെറ്റയെ 4-1നാണ് ജാസ്മിന് പരാജയപ്പെടുത്തിയത്. 30-27, 29-28, 30-27, 28-29, 29-28 ആണ് സ്കോര്‍. 24-കാരിയായ ജാസ്മിന്റെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പാണിത്.
48 കിലോഗ്രാം വിഭാഗത്തില്‍ പാരീസ് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ കസാഖ്സ്താന്റെ നാസിം കിസൈബായിയെ പരാജയപ്പെടുത്തിയാണ് മീനാക്ഷി ഹൂഡ സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക് ഇതര ഭാരവിഭാഗങ്ങളില്‍ നൂപുര്‍ ഷിയോറാന് (80+ കിലോഗ്രാം) വെള്ളിയും പരിചയസമ്പന്നയായ പൂജ റാണി (80 കിലോഗ്രാം) വെങ്കലവും നേടി.
Content Highlights: Minakshi Hooda, Jaismine Lamboria Clinch Gold Medals At World Boxing Championships
Published: 14 Sept 2025, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented