താഷ്‌കന്റ്: കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്‍നുംഗയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തിലാണ് ജെറെമി സ്വര്‍ണം നേടിയത്. 

To advertise here,

ആകെ 305 കിലോ ഉയര്‍ത്തിയാണ് ജെറെമി സ്വര്‍ണം നേടിയത്. ആദ്യ ഘട്ടത്തില്‍ 141 കിലോയും രണ്ടാം ഘട്ടത്തില്‍ 164 കിലോയും ഉയര്‍ത്താന്‍ ജെറെമിയ്ക്ക് സാധിച്ചു. കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജെറമി സ്വര്‍ണം കഴുത്തിലണിഞ്ഞു.    

306 കിലോയാണ് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. മിസോറാം സ്വദേശിയായ ജെറെമി 2018 യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു. 19 കാരനായ ജെറെമി ദേശീയ റെക്കോഡിനുടമ കൂടിയാണ്. 

കഴിഞ്ഞ ഏപ്രിലില്‍ കാല്‍മുട്ടിന് പരിക്കേറ്റ ജെറെമി കോമണ്‍വെല്‍ത്തിലൂടെയാണ് മത്സരരംഗത്തേക്ക് തിരിച്ചതെത്തിയത്.

Content Highlights: Jeremy Lalrinnunga wins gold at Commonwealth Championships