കോഴിക്കോട്:  ബാഡ്മിന്റണ്‍ താരവും ഇത്തവണത്തെ ജി.വി.രാജ പുരസ്‌കാര ജേതാക്കളിലൊരാളുമായ പി.സി. തുളസി വിവാഹിതയായി. ഫാക്ടില്‍ ഉദ്യോഗസ്ഥനായ സുബോധ് സുകുലാണ് വരന്‍.

To advertise here,

കോഴിക്കോട് സുകൃതീന്ദ്ര ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കോഴിക്കോട് പയ്യോളി സ്വദേശിയായ സുബോധ്  ഫുട്‌ബോള്‍ കോച്ചുമാണ്. വിവാഹം പ്രമാണിച്ച് ഏതാനും മാസമായി ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു തുളസി. വിവാഹ സമ്മാനം പോലെയാണ് കഴിഞ്ഞയാഴ്ച തുളസിക്ക് ജി.വി.രാജ പുരസ്‌കാരം ലഭിച്ചത്.

പുല്ലേല ഗോപിചന്ദിന്റെ ശിഷ്യയാണ് പുത്തന്‍പുരയ്ക്കല്‍ ചന്ദ്രിക തുളസി എന്ന പി.സി.തുളസി.

Content Highlights: P C Thulasi Marriage, PC Thulasi Subodh Sukul Marriage, Sports News