നഗോയ: 2026 ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനമായ സെപ്റ്റംബർ 21-ന് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൻ, പാർഥ് മാനെ എന്നിവരടങ്ങിട ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇത്തവണ ഷൂട്ടിങ്ങിൽ ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലാണിത്.

To advertise here,

എംഎംഎ വനിതകളുടെ ട്രഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ച സുചിക തരിയാൽ ഇന്ത്യക്ക് ഒരു മെഡൽ ഉറപ്പാക്കിക്കഴിഞ്ഞു. ഫൈനലിൽ കടക്കാൻ സുചിക സിംഗപ്പൂരിന്റെ തിയോ ഹുയി ഹൂണിനെ നേരിടും.