
മഹേന്ദ്ര സിങ് ധോനിയുടെ ലോകപ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് അനുകരിച്ച കുട്ടിത്താരത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ ചോപ്ര.
മുന്‍ ഇന്ത്യന്‍ നായകനായ ധോനിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനായാസമായി കളിക്കുന്ന ചെറിയ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയ ചോപ്ര ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.
പേരറിയാത്ത ഈ കുട്ടിത്താരത്തിന് മികച്ച ഭാവിയുണ്ടെന്ന് ആകാശ് ചോപ്ര വിലയിരുത്തി. കുട്ടിയുടെ പേര് അറിയുന്നവര്‍ കമന്റ് ചെയ്യാനും ചോപ്ര ആവശ്യപ്പെടുന്നുണ്ട്. തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയപ്പെടാത്ത താരങ്ങളുടെ വീഡിയോകള്‍ പങ്കുവെച്ച് ആകാശ് ചോപ്ര വളര്‍ന്നുവരുന്ന യുവപ്രതിഭകള്‍ക്ക് പ്രചോദനം നല്‍കാറുണ്ട്.
ഇതിനുമുന്‍പ് വീട്ടിനുള്ളില്‍ നിന്നും ബാറ്റ് ചെയ്യുന്ന പവി ശര്‍മ എന്ന പെണ്‍കുട്ടി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് ആകാശ് ചോപ്ര ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ചോപ്ര 437 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് നിരീക്ഷകരിലൊരാളാണ് ഇദ്ദേഹം.
Content Highlights: Aakash Chopra Tweets Video Of Kid Playing MS Dhoni's Trademark Helicopter For Fun
Published: 04 Jun 2021, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented