ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ സീനിയര്‍ ഫുട്ബോള്‍ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപിനെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രഖ്യാപിച്ചു. ചവോബ ദേവിയുടെ പിന്‍ഗാമിയായാണ് കശ്യപ് എത്തുന്നത്. ഒക്ടോബറില്‍ നേപ്പാളില്‍ നടക്കുന്ന സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് മുതല്‍ സന്തോഷ് ടീമിനൊപ്പം ചേരും.
ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര താരമായ കശ്യപിന്, ഐ ലീഗില്‍ പരിശീലകസ്ഥാനം വഹിച്ചുള്ള പരിചയമുണ്ട്. മോഹന്‍ ബഗാന്, ഐസ്വാള്‍ എഫ്.സി., മുംബൈ എഫ്.സി. ഉള്‍പ്പെടെയുള്ള ടീമുകളെ പരിശീലിപ്പിച്ചു. കൂടാതെ ഐ.എസ്.എലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി., ഒഡിഷ എഫ്.സി. ടീമുകളുടെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു.
പ്രിയ പി.വി. വനിതാ ദേശീയ ടീം അസിസ്റ്റന്റ് കോച്ചും പ്രവീണ്‍ ഖനോല്‍ക്കര്‍ ഗോള്‍ക്കീപ്പര്‍ കോച്ചുമാണ്. ഒക്ടോബര്‍ 17 മുതല്‍ 30 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പ്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള 29 അംഗ സ്ക്വാഡിന്റെ പരിശീലനം ഈമാസം 20-ന് ഗോവയില്‍ ആരംഭിക്കും.
Content Highlights: womens football team india head coach santosh kashyap
Published: 17 Sept 2024, 11:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented