ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇഗോർ സ്റ്റിമാച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരേ ഭീഷണിയുമായി രംഗത്ത്. പത്തുദിവസത്തിനകം തനിക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ക്രൊയേഷ്യൻ പരിശീലകൻ ഭീഷണി മുഴക്കിയിട്ടുള്ളത്. ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേക്കെതിരേ കടുത്ത ആരോപണങ്ങളുമുയർത്തിയിട്ടുണ്ട്.
കരാർക്കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പാണ് സ്റ്റിമാച്ചിനെ ഫെഡറേഷൻ പുറത്താക്കിയത്. ഇതോടെ ഏതാണ്ട് ആറുകോടിയോളം രൂപ നഷ്ടപരിഹാരമായി ഫെഡറേഷൻ നൽകേണ്ടിവരും. ഇതാണ് പത്തുദിവസത്തിനകം നൽകണമെന്ന അന്ത്യശാസനവുമായി സ്റ്റിമാച്ച് രംഗത്തുവന്നത്.
ഏഷ്യൻ ഗെയിംസിന് താൻ നൽകിയ കളിക്കാരുടെ പട്ടിക ചൗബേ അട്ടിമറിച്ചെന്നും ചൈനയിലേക്കുള്ള യാത്ര മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണെന്നും സ്റ്റിമാച്ച് കുറ്റപ്പെടുത്തി. 2019-ലാണ് സ്റ്റിമാച്ച് ഇന്ത്യൻ ടീം പരിശീലകനാകുന്നത്. പുതുക്കിനൽക്കപ്പെട്ട കരാർപ്രകാരം 2026 വരെയാണ് കാലാവധി.
Content Highlights: Will sue AIFF if not paid in full in 10 days says Igor Stimac
Published: 20 Jun 2024, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented