അഹമ്മദാബാദ്: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളിന്റെ ആറാംപതിപ്പിന് ഗംഭീര ജയത്തോടെ തുടക്കമിട്ട് നിലവിലെ ജേതാക്കളായ ഗോകുലം കേരള. ബുധനാഴ്ച ഗ്രൂപ്പ് എയില്‍ ഈസ്റ്റ് ബംഗാളിനെതിരേ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ എട്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം.

To advertise here,

ഗോകുലത്തിന്റെ സബ്രിത മത്സരത്തില്‍ അഞ്ച് ഗോളുകളുമായി തിളങ്ങി. ഇന്ദുമതി, ഗ്രേസ്, വിവിയന്‍ എന്നിവരും കേരള ക്ലബ്ബിനായി സ്‌കോര്‍ ചെയ്തു.

നിലവിലെ ചാമ്പ്യന്മാരും രണ്ടുതവണ കിരീടജേതാക്കളുമായ ഗോകുലം ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ കൂടിയാണ്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ഗോകുലത്തിന്റെ ലക്ഷ്യം. 2019-20, 2021-22 വര്‍ഷങ്ങളിലാണ് ഗോകുലത്തിന്റെ നേട്ടം. കേരളത്തില്‍ നിന്ന് ഗോകുലത്തെ കൂടാതെ ലോര്‍ഡ്സ് എഫ്.എ. കൊച്ചിയാണ് ലീഗില്‍ പങ്കെടുക്കുന്ന മറ്റൊരു കേരള ക്ലബ്ബ്.