റിയാദ്: പെനാല്‍റ്റി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വലന്‍സിയയെ കീഴടക്കി റയല്‍ മഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് റയലിന്റെ വിജയം. നിശ്ചിത സമത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്വയാണ് റയലിന് വിജയമൊരുക്കിയത്. വലന്‍സിയയുടെ ഹോസെ ഗയയുടെ ഷോട്ട് തട്ടിയകറ്റി കുര്‍ട്വ റയലിന്റെ വിജയനായകനായി. ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയോ റയല്‍ ബെറ്റിസോ ആയിരിക്കും റയലിന്റെ എതിരാളികള്‍. ഡിസംബര്‍ 15 നാണ് ഫൈനല്‍.
നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ റയല്‍ വലന്‍സിയയ്‌ക്കെതിരേ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 39-ാം മിനിറ്റില്‍ സൂപ്പര്‍ താരം കരിം ബെന്‍സേമ റയലിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 46-ാം മിനിറ്റില്‍ വലന്‍സിയയ്ക്ക് വേണ്ടി സാമുവല്‍ ലിനോ സമനില ഗോള്‍ നേടിയതോടെ കളിയുടെ ഗതിമാറി. വലന്‍സിയയുടെ ഗോളെന്നുറച്ച പലഷോട്ടുകളും കുര്‍ട്വ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.
Content Highlights: real madrid, valencia, spanish super cup 2023, real super cup, barcelona vs real madrid, football
Published: 12 Jan 2023, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented