ഹെല്‍സിങ്കി: യുവേഫ സൂപ്പര്‍ കപ്പ് കിരീടം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ യൂറോപ്പ ലീഗ് ജേതാക്കളായ ജര്‍മന്‍ ക്ലബ്ബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു റയലിന്റെ കിരീട നേട്ടം.
ഹെല്‍സിങ്കി ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 37-ാം മിനിറ്റില്‍ ഡേവിഡ് അലാബയും 65-ാം മിനിറ്റില്‍ കരീം ബെന്‍സേമയുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.
14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ റയലിന്റെ അഞ്ചാം സൂപ്പര്‍ കപ്പ് കിരീടമാണിത്. പോയ സീസണില്‍ സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും നേടിയ റയലിന് മറ്റൊരു കിരീട നേട്ടത്തോടെ തന്നെ പുതിയ സീസണ് തുടക്കമിടാനായി.
ഓഫ്സൈഡ് നിര്‍ണയിക്കാന്‍ സെമി ഓട്ടോമാറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്ബോളില്‍ ആദ്യമായി ഉപയോഗിക്കുന്ന മത്സരമെന്ന പ്രത്യേകതകൂടി റയല്‍ - ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ട് മത്സരത്തിനുണ്ടായിരുന്നു.
Content Highlights: Real Madrid beat Eintracht Frankfurt wins the Super Cup for the fifth time
Published: 11 Aug 2022, 02:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented