ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശബ്ദം എന്നറിയപ്പെടുന്ന പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളം വീല്‍ചെയറിലായിരുന്നു കപാഡിയയുടെ ജീവിതം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

To advertise here,

ഒമ്പത് ഫിഫ ലോകകപ്പുകളിലും ഇന്ത്യയുടെ നൂറു കണക്കിന് മത്സരങ്ങളിലും കമന്റേറ്ററായും നിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കമന്റേറ്ററായി. 

ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ബെയര്‍ഫൂറ്റ് റ്റു ബൂട്‌സ് എന്ന പുസ്തകം പ്രശസ്തമാണ്. 2014-ല്‍ ദി ഫുട്‌ബോള്‍ ഫനാടിക്‌സ് എസെന്‍ഷ്യല്‍ ഗൈഡ് ബുക്ക് എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 

ഫുട്‌ബോളിനപ്പുറം മികച്ച അധ്യാപകന്‍ കൂടിയായിരുന്നു കപാഡിയ. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ ഇംഗ്ലീഷ്‌ പ്രൊഫസറാണ്. 

Content Highlights: Novy Kapadia, 'The voice of Indian football', passes away after long battle with illness