കൊച്ചി: തന്നെ കേൾക്കാതെയുള്ള ഉത്തരവ് തെറ്റാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്.
പൊതുതാത്‌പര്യ സ്വഭാവമുള്ള ഹർജിയിൽ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ല. ഇതേ വിഷയത്തിൽ തനിക്കെതിരേ കേസില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. വീണയ്ക്കും എക്‌സാലോജിക് സൊല്യുഷൻസിനും കൊടുത്ത പണം തനിക്ക് നൽകിയതാണെന്ന് എങ്ങനെ പറയും. ഇ.ഡി. റിപ്പോർട്ടിൽ തനിക്കെതിരേ അഴിമതിതടയൽ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുന്ന വിവരങ്ങൾ ഉണ്ടെന്ന കണ്ടെത്തൽ തെറ്റാണ്.പ്രാഥമികാന്വേഷണമില്ലാതെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതും തെറ്റാണ്. സംഭവവുമായി ബന്ധപ്പെട്ട് 2024 മാർച്ചിൽ ഇ.ഡി. ഇ.സി.ഐ.ആർ. രജിസ്റ്റർചെയ്തതാണ്. എന്നാൽ, പോലീസിന് റിപ്പോർട്ട് നൽകിയത് സെപ്റ്റംബർ ഏഴിനു മാത്രമാണ്. ഇ.ഡി. റിപ്പോർട്ടിൽ കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസിയാണ്.തന്നെ ബന്ധിപ്പിക്കുന്ന ഒന്നും റിപ്പോർട്ടിൽ ഇല്ലെന്നും ഹർജിയിൽ പറയുന്നു.
തന്നോടൊപ്പം താമസിച്ചകാലത്ത് വീണയ്ക്ക് വരുമാനം ഇല്ലെന്നതിന്റെപേരിൽ അഴിമതി ആരോപണം എങ്ങനെ ഉന്നയിക്കുമെന്നു മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസ് ഹർജിയിൽ പറയുന്നു. എസ്.എഫ്.ഐ.ഒ. റിപ്പോർട്ടിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേചെയ്തതാണെന്നും എന്നിട്ടും എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ ഉത്തരവിട്ടത് തെറ്റാണെന്നുമാണ് വീണയുടെ വാദം.
Content Highlights: Pinarayi Vijayan files petition against the single bench order in the CMRL-Exalogic case., Argues that no corruption charges under the Prevention of Corruption Act stand against him
Published: 13 Oct 2026, 04:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented