
പാരീസ്: ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ പരിശീലക സ്ഥാനത്തുനിന്ന് മൗറീഷ്യോ പൊച്ചെറ്റീനോ പുറത്താവുമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് ലീഗ് വണ്ണിലെ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ വേണ്ട വിധത്തിലുള്ള മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.
ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയ ലോകോത്തര താരങ്ങളുണ്ടായിട്ടും പി.എസ്.ജിയ്ക്ക് പല നിര്‍ണായക മത്സരങ്ങളിലും അടിപതറി. അതിനാല്‍ അടുത്ത സീസണില്‍ പുതിയ പരിശീലകനെ പി.എസ്.ജി നിയമിക്കുമെന്ന് സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസ്യോ റൊമാനോ അറിയിച്ചു.
അര്‍ജന്റീനക്കാരനായ പൊച്ചെറ്റീനോ താരസമ്പന്നമായ പി.എസ്.ജിയെ നയിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. പൊച്ചെറ്റീനോയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ പുറത്തുവരും. ടീമിന്റെ ഉടമ നാസര്‍ അല്‍ ഖെലൈഫിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനം.
പി.എസ്.ജിയുടെ സ്‌പോര്‍ടിങ് ഡയറക്ടറായ ലിയോണാര്‍ഡോയെയും പുറത്താക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ലിയോണാര്‍ഡോയ്ക്ക് പകരം ലൂയിസ് ക്യാംപോസ് ടീമിന്റെ സ്‌പോര്‍ടിങ് ഡയറക്ടറാകും. ഫ്രഞ്ച് ലീഗില്‍ ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ലൂയിസ്. മൊണാക്കോയുടെയും ലില്ലെയുടെയും ഡയറക്ടറായിരുന്ന സമയത്ത് ഇരുടീമുകളും ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയിരുന്നു.
Content Highlights: psg, mauricio pochettino, psg coach, messi, neymar, mbappe, psg new manager, football
Published: 04 Jun 2022, 01:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented