കോഴിക്കോട്: കൊച്ചി ടീം ഗോള്‍ഡന്‍ ത്രെഡ്സിന് കേരളാ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കന്നിക്കിരീടം. അധികസമയത്തേക്ക് നീണ്ട ഫൈനലില്‍ കെ.എസ്.ഇ.ബി.യെ 2-0ത്തിന് കീഴടക്കിയാണ് ത്രെഡ്‌സ് കപ്പുയര്‍ത്തിയത്. 

To advertise here,

അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ അജയ് അലക്‌സ് (109) ഫ്രീകിക്കിലൂടെ കൊച്ചി ടീമിനായി ആദ്യഗോള്‍ നേടി. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കേ, ഘാനാ ഫോര്‍വേഡ് ഇസ്ഹാഖ് നുഹു സെയ്ദു (120) രണ്ടാംഗോള്‍ നേടി. തുടരെ രണ്ടാം തവണയാണ് കെ.എസ്.ഇ.ബി. ഫൈനലില്‍ തോല്‍ക്കുന്നത്. ത്രെഡ്സിന്റെ നുഹു 12 ഗോളുമായി ഗോള്‍ഡന്‍ബൂട്ട് നേടി. അജയ് അലക്‌സ് ഫൈനലിലെ താരമായി. ഗ്രൂപ്പ് ബി യില്‍ 10 കളികളില്‍ 24 പോയന്റുമായി ഒന്നാംസ്ഥാനക്കാരായാണ് ത്രെഡ്‌സ് സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ സാറ്റ് തിരൂരിനെ 1-0ത്തിന് തോല്‍പ്പിച്ചു.