
മ്യൂണിക്ക്: തുടർച്ചയായ രണ്ടാം ക്ലബ്ബ് സൗഹൃദമത്സരത്തിലും കുഴഞ്ഞുവീണ് ജർമൻ മുന്നേറ്റതാരം ജമാൽ മുസിയാല. ലെയ്പ്‌സിഗിനെതിരായ മത്സരത്തിൽ കുഴഞ്ഞുവീണ താരം കഴിഞ്ഞദിവസം ഹെയ്‌ഡെൻഹെയിമിനെതിരായ മത്സരത്തിലും കുഴഞ്ഞുവീണു. വരാനിരിക്കുന്ന സീസണിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. നാഡീവ്യൂഹത്തിന് ബാധിക്കുന്ന അസുഖമാണെന്ന് മുസിയാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലെയ്പ്‌സിഗിനെതിരായ സന്നാഹമത്സരത്തിലാണ് ബയേൺ താരം ആദ്യം കുഴഞ്ഞുവീഴുന്നത്. തുടർന്ന് ഉടൻ തന്നെ വൈദ്യസഹായം നൽകുകയും പിന്നീട് ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ചെയ്തിരുന്നു. അതോടെ ഹെയ്‌ഡെൻഹെയിമിനെതിരായ മത്സരത്തിലും താരം കളത്തിലിറങ്ങി. മത്സരത്തിൽ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മുസിയാല എട്ടുമിനിറ്റ് പിന്നിടുമ്പോൾ തന്നെ കുഴഞ്ഞുവീണു. ഉടൻ തന്നെ മെഡിക്കൽ സംഘം പാഞ്ഞെത്തി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അതേസമയം കുഴഞ്ഞുവീണതിന് പിന്നാലെ മുസിയാല ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. നാഡീവ്യൂഹത്തിന് ബാധിക്കുന്ന അസുഖമാണെന്നും ചികിത്സിച്ച് ഭേദമാക്കാമെന്നും താരം കുറിച്ചു. നിലവിൽ തനിക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും പിന്തുണയുമായി ഉറ്റവരും ക്ലബ്ബും ഒപ്പമുണ്ടെന്നും യുവതാരം വ്യക്തമാക്കി. വരാനിരിക്കുന്ന സീസണിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും കുഴഞ്ഞുവീണത് ഫുട്‌ബോൾ ലോകത്തെ ഒന്നാകെ ആശങ്കയിലാക്കിയിട്ടുണ്ട്.
Content Highlights: Jamal Musiala collapsed in two consecutive club friendlies against RB Leipzig and Heidenheim., The Bayern Munich forward revealed he is dealing with a nervous system condition
Published: 20 Aug 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented