ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം നാട്ടില്‍ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
സിങ്കപ്പൂരനെതിരായ ഏവേ മത്സരത്തില്‍ സമനില (1-1) നേടിയ ഇന്ത്യ, ഹോം മത്സരത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. 134-ാം സ്ഥാനത്തായിരുന്നു നേരത്തേ ടീം. തോല്‍വിയോടെ രണ്ടു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 136-ാം സ്ഥാനത്തേക്ക് വീണു.
ഇതിനു മുമ്പ് 2016 ഒക്ടോബറില്‍ 137-ാം സ്ഥാനത്തായതായിരുന്നു സമീപകാലത്തെ ടീമിന്റെ ഏറ്റവും മോശം റാങ്കിങ്. 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിതാണ് ഏറ്റവും മികച്ച റാങ്കിങ്.
Content Highlights: India`s national football team drops to its lowest FIFA ranking in 9 years (136th) after a 2-1 home defeat to Singapore in the AFC Asian Cup qualifiers.
Published: 17 Oct 2025, 09:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented