ചിയാങ് മായ് (തായ്‌ലാൻഡ്): എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. യോ​ഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ടിമോർ ലെഷ്തെയെ ഏകപക്ഷീയമായ നാലു​ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 

To advertise here,

ഇന്ത്യയ്ക്കായി മനീഷ കല്ല്യാണ്‍ ഇരട്ടഗോളുകള്‍ നേടി. അഞ്ജു തമാങ്, ലിന്‍ഡോ സെര്‍ട്ടോ എന്നിവരാണ് മറ്റുസ്‌കോറര്‍മാര്‍. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 70-ാം സ്ഥാനത്തും ടിമോര്‍ 158-ാം സ്ഥാനത്തുമാണ്. ജയത്തോടെ ഗ്രൂപ്പില്‍ ഇന്ത്യ തലപ്പത്തെത്തി. ആദ്യ കളിയിൽ ഇന്ത്യ മംഗോളിയയെ തകർത്തിരുന്നു (13-0).