മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണിനുവേണ്ടി ഒരുങ്ങുകയാണ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. അതിന് മുന്നോടിയായി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. ടീമിന്റെ നായകനായിരുന്ന പ്രതിരോധ താരം ഹാരി മഗ്വയറിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയ ടെന്‍ ഹാഗ് പുതിയ ഗോള്‍കീപ്പറായി ആന്‍ഡ്രെ ഒനാനയെ കൊണ്ടുവന്നു.
ഇന്റര്‍ മിലാനില്‍ നിന്നാണ് ഒനാനയെ യുണൈറ്റഡ് റാഞ്ചിയത്. ഉടന്‍ തന്നെ ഈ ട്രാന്‍സ്ഫര്‍ വാര്‍ത്ത യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിക്കും. അടുത്ത സീസണിന് മുന്നോടിയായി യുണൈറ്റഡ് കൊണ്ടുവരുന്ന രണ്ടാമത്തെ താരമാണ് ഒനാന. നേരത്തേ ചെല്‍സിയില്‍ നിന്ന് മേസണ്‍ മൗണ്ടിനെ ടീം സ്വന്തമാക്കിയിരുന്നു.
ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ ഡേവിഡ് ഡി ഹിയ ടീം വിട്ടതിനെത്തുടര്‍ന്നാണ് ഒനാനയെ യുണൈറ്റഡ് സ്വന്തമാക്കിയത്. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അഞ്ചുവര്‍ഷത്തെ കരാറിലാണ് താരം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുന്നത്. അയാക്‌സില്‍ ടെന്‍ ഹാഗിന് കീഴില്‍ കളിച്ച താരമാണ് ഒനാന. ഈ ട്രാന്‍സ്ഫറിലൂടെ ലോകത്തിലെ ഏറ്റവും വിലകൂടിയ ഗോള്‍കീപ്പര്‍മാരിലൊരാളായി ഒനാന മാറി.
ദീര്‍ഘകാലം യുണൈറ്റഡിന്റെ നായകനായിരുന്ന മഗ്വയറെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് താരം തന്നെയാണ് അറിയിച്ചത്. പിന്നാലെ ക്ലബ്ബും ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണില്‍ മഗ്വയറും ബ്രൂണോ ഫെര്‍ണാണ്ടസും ചേര്‍ന്നാണ് ടീമിനെ നയിച്ചത്. മിക്ക മത്സരങ്ങളിലും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ മഗ്വയറിന് സാധിച്ചിരുന്നില്ല ഇതോടെ യുണൈറ്റഡിനെ ഭൂരിഭാഗം മത്സരങ്ങളിലും ഫെര്‍ണാണ്ടസാണ് നയിച്ചത്. വരാനിരിക്കുന്ന സീസണിലും ബ്രൂണോ ഫെര്‍ണാണ്ടസ് തന്നെ ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മഗ്വയര്‍ യുണൈറ്റഡ് വിടുമെന്ന വാര്‍ത്തയും സജീവമാണ്. കഴിഞ്ഞ കുറച്ചുസീസണുകളിലായി മോശം പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്. റെക്കോഡ് തുകയ്ക്ക് 2019-ലാണ് മഗ്വയര്‍ ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് യുണൈറ്റഡിലെത്തിയത്. ടീമിനായി ഇതുവരെ 170 മത്സരങ്ങളില്‍ കളിക്കാന്‍ ഇംഗ്ലീഷ് താരത്തിന് സാധിച്ചു. ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ പരിശീലകനായിരുന്ന സമയത്താണ് മഗ്വയര്‍ ടീമിന്റെ നായകനായത്.
Content Highlights: finally onana to manchester united maguire lost his captaincy
Published: 17 Jul 2023, 01:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented