റിയോ ഡി ജനൈറോ: 2027 ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാന്‍ ബ്രസീല്‍. ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി രാജ്യങ്ങളെ മറികടന്നാണ് ബ്രസീല്‍ യോഗ്യത നേടിയത്. ഇതോടെ വനിതാ ലോകകപ്പ് നടത്തുന്ന ആദ്യ ദക്ഷിണ അമേരിക്കന്‍ രാജ്യമായി ബ്രസീല്‍ മാറും. പത്താമത്തെ വനിതാ ലോകകപ്പാണ് ബ്രസീലില്‍ നടക്കുക. 

To advertise here,

ലേലത്തില്‍ ഫിഫ കോണ്‍ഗ്രസിലെ 119 അസോസിയേഷന്‍ അംഗങ്ങള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്തുന്നതിനോട് യോജിച്ചു. 78 അംഗങ്ങളുടെ വോട്ടാണ് യൂറോപ്യന്‍ പക്ഷത്തിന് ലഭിച്ചത്. 

വാണിജ്യ സാധ്യത, ടീമിനുള്ള സൗകര്യങ്ങള്‍, താമസ സൗകര്യങ്ങള്‍, പ്രക്ഷേപണ സൈറ്റുകള്‍, സ്റ്റേഡിയങ്ങള്‍, ഫാന്‍ ഫെസ്റ്റിവല്‍ വേദികള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ കണക്കാക്കിയാണ് ഫിഫ ലോകകപ്പിനുള്ള ആതിഥേയത്വം അനുവദിക്കുക. 2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിനുവേണ്ടി സജ്ജീകരിച്ച പത്ത് സ്റ്റേഡിയങ്ങളും മറ്റു സാധ്യതകളും സര്‍ക്കാരിന്റെ പ്രതിബദ്ധതയും അവര്‍ക്ക് ഗുണം ചെയ്തു.