ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഹൊസ്സാം ഹസ്സന്റെ കുടുംബജീവിതത്തിലെ നാടകീയ രംഗങ്ങൾ കായിക ലോകത്ത് ചർച്ചയാകുകയാണ്. ഈജിപ്തിലെ നോർത്ത് കോസ്റ്റിലുള്ള മറീന എൽ അലാമീനിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ച് ഹസ്സന്റെ രണ്ട് ഭാര്യമാർ തമ്മിൽ കയ്യാങ്കളി ഉണ്ടായതായും ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഹസ്സൻ കുഴഞ്ഞുവീണതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
അവധി ആഘോഷിക്കാനായി ഹോട്ടലിൽ എത്തിയതായിരുന്നു ഹസ്സനും കുടുംബവും. അവിടെയുള്ള ഒരു കഫേയിൽ വെച്ച് ഹസ്സന്റെ ആദ്യ ഭാര്യ ഹൊവൈദ അൽ-ഗർബാവിയും രണ്ടാം ഭാര്യ ദിന മുസ്തഫയും (ഡാൻ ആദം) തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് പിന്നീട് കായികമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു. മറ്റ് വിനോദസഞ്ചാരികളുടെ മുന്നിൽ വെച്ചാണ് അക്രമാസക്തമായ സംഭവങ്ങൾ അരങ്ങേറിയത്. ബന്ധുക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും വഴക്ക് അവസാനിക്കാത്തതിനെ തുടർന്ന് പോലീസിന് ഇടപെടേണ്ടി വന്നു. ഇരുവരും പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുകയും അടിക്കുകയും ചെയ്തു. സംഘർഷത്തിൽ രണ്ട് സ്ത്രീകൾക്കും പരിക്കേറ്റതായാണ് വിവരം.
ഭാര്യമാർ തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കടുത്ത മാനസിക സമ്മർദം മൂലം ഹസ്സൻ കുഴഞ്ഞുവീണതായി സ്പാനിഷ് മാധ്യമമായ കാഡേന എസ്.ഇ.ആർ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഹസ്സന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുഴഞ്ഞുവീണ വാർത്തകൾ തെറ്റാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പിന്നീട് വ്യക്തമാക്കി.
ഈ സംഭവത്തിന് പിന്നാലെ, പതിറ്റാണ്ടുകളായി കൂടെയുള്ള തന്റെ ആദ്യ ഭാര്യ ഹൊവൈദയെ ഹസ്സൻ വിവാഹമോചനം ചെയ്തു. കെയ്റോയിലെ സിവിൽ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി വിവാഹമോചന നടപടികൾ പൂർത്തിയാക്കിയത്. ഹസ്സനും ഹൊവൈദയും തമ്മിൽ മുമ്പ് 2022-ൽ 10 ദിവസത്തേക്ക് വേർപിരിഞ്ഞിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിലെത്തിയിരുന്നു. ഹൊവൈദയുമായുള്ള വിവാഹബന്ധം നിലനിൽക്കെത്തന്നെയാണ് 2015-ൽ ഹസ്സൻ ദിന മുസ്തഫയെ വിവാഹം കഴിച്ചത്. ഈജിപ്ഷ്യൻ നിയമപ്രകാരം ഒരു പുരുഷന് നാല് ഭാര്യമാർ വരെയാകാം.
2026 ഫിഫ ലോകകപ്പിൽ ഈജിപ്തിനെ പ്രീ-ക്വാർട്ടറിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഹസ്സന്റെ സ്വകാര്യ ജീവിതത്തിലെ ഈ അപ്രതീക്ഷിത സംഭവങ്ങൾ. അർജന്റീനയോട് പരാജയപ്പെട്ട ലോകകപ്പ് പോരാട്ടത്തിന് ശേഷം ഹസ്സൻ തന്റെ കരാർ 2030 വരെ പുതുക്കിയിരുന്നു.
Content Highlights: Egypt football coach Hossam Hassan's two wives engaged in a violent public fight at a luxury hotel in Marina El Alamein., Police intervened to control the brawl after security and relatives failed to stop it., Hossam Hassan officially divorced his first wife, Hovayda Al-Garbawy, following the incident., The drama unfolds shortly after Hassan led Egypt in the 2026 FIFA World Cup and extended his contract until 2030.
Published: 19 Aug 2026, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented