കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് സിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തുവിട്ടത്. ടൂര്‍ണമെന്റിലെ രണ്ടാം ഹാട്രിക്ക് നേടിയ നേഹ സദോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ബ്ലാസ്റ്റേഴ്‌സ് നോക്കൗട്ട് ഉറപ്പാക്കി. 

To advertise here,

ആദ്യ പകുതിയില്‍ തന്നെ ആറു ഗോളിന് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ഹാട്രിക്ക് നേടിയ സദോയിക്കൊപ്പം ക്വാമി പെപ്ര, മുഹമ്മദ് ഐമന്‍, നവോച്ച സിങ്, മുഹമ്മദ് അസ്ഹര്‍ എന്നിവരാണ് ടീമിനായി സ്‌കോര്‍ ചെയ്തത്.