മാഞ്ചെസ്റ്റര്‍: യൂറോപ്പ ലീഗിലെ ബാഴ്സലോണ - മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടെ കയ്യാങ്കളി. യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പ്രവൃത്തിയാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.
യുണൈറ്റഡ് താരം ആരോണ്‍ വാന്‍-ബിസാക്കയുടെ ഫൗളില്‍ ബാഴ്സ താരം ഫ്രെങ്കി ഡിയോങ് നിലത്ത് വീണു. ഈ സമയം പന്ത് നേരേ പോയത് അടുത്തുണ്ടായിരുന്ന ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കാലിലേക്കായിരുന്നു. പന്ത് പാസ് ചെയ്യുന്നതിനോ ക്ലിയര്‍ ചെയ്യുന്നതിനോ പകരം ബ്രൂണോ അത് ഡിയോങ്ങിന്റെ ദേഹത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു. പന്തുകൊണ്ട ഡിയോങ് മൈതാനത്ത് വേദനകൊണ്ട് പുളഞ്ഞു. ഇതോടെ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഉരസി. താരങ്ങള്‍ തമ്മില്‍ കുറച്ച് സമയം ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ ബ്രൂണോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്കി.
അല്പനേരം നീണ്ടുനിന്ന വാഗ്വാദം അവസാനിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്. അതേസമയം മത്സരം 2-1ന് ജയിച്ച യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബാഴ്സ പുറത്തായി.
Content Highlights: Bruno Fernandes Blasts Ball At Frenkie De Jong Sparks Massive Brawl
Published: 24 Feb 2023, 06:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented