മാഡ്രിഡ്: ലാ ലിഗയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. റെഡ് കാർഡും പെനാൽറ്റിയും കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 52-ാം മിനിറ്റിൽ റയൽ മാഡ്രിഡിന്റെ ഡീൻ ഹൂയ്ജ്‌സെന്നിന് ചുവപ്പ് കാർഡ് കിട്ടി. അത്‌ലറ്റിക്കോ മാഡ്രിഡിന് പെനാൽറ്റിയും. അലക്‌സാണ്ട്രോ ഗ്രിമാൽഡോയ്ക്ക് പിഴച്ചില്ല. 53-ാം മിനിറ്റിൽ അത്‌ലറ്റിക്കോ ലീഡെടുത്തു. ആറ് മിനിറ്റിനുള്ളിൽ അവർ രണ്ടാം ഗോളും നേടി. ജൊനാഥാൻ ഡേവിഡായിരുന്നു ഗോൾസ്‌കോറർ. 89-ാം മിനിറ്റിൽ അന്റോണിയോ റൂഡിഗർ റയലിനായി ഒരു ഗോൾ തിരിച്ചടിച്ചു.
തുടർച്ചയായ ഏഴ് വിജയങ്ങൾ സ്വന്തമാക്കിയ ബാഴ്‌സലോണയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.
Content Highlights: Atletico Madrid defeated Real Madrid 2-1 in La Liga, Match featured a crucial red card and a penalty converted by Alejandro Grimaldo, Jonathan David scored the second goal for Atletico, Antonio Rudiger scored a late consolation goal for Real Madrid, Barcelona leads the La Liga table with seven consecutive wins
Published: 20 Sept 2026, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented