
പാരീസ്: 2026 ബാലൺദ്യോർ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 30 താരങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രഖ്യാപിച്ചത്. മുൻ അർജന്റീന നായകൻ ലയണൽ മെസ്സി, ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ, സ്പാനിഷ് താരങ്ങളായ ലമീൻ യമാൽ, പാവു കുബാർസി, റോഡ്രി എന്നിവരെല്ലാം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒക്ടോബർ 26 നാണ് പുരസ്‌കാരച്ചടങ്ങ്.
അർജന്റീന ദേശീയ ടീമിനായും ഇന്റർ മയാമിക്കായും നടത്തിയ മികച്ച പ്രകടനമാണ് മെസ്സിക്ക് നേട്ടമായത്. 49 മത്സരങ്ങളിൽ നിന്നായി 45 ഗോളുകളും 30 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. മയാമിയെ എംഎൽഎസ് ജേതാക്കളാക്കുന്നതിൽ നിർണായകപങ്കുവഹിച്ചു. അർജന്റീനയ്ക്കായി ലോകകപ്പിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച നായകനാണ്. ഇത് 17-ാം തവണയാണ് മെസ്സി ബാലൺദ്യോർ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടുന്നത്.അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിട്ടില്ല.
കഴിഞ്ഞ വർഷത്തെ പുരസ്‌കാര ജേതാവായ ഉസ്മാൻ ഡെംബലെയും പട്ടികയിലുണ്ട്. ഫ്രഞ്ച് ദേശീയ ടീമിനായും പിഎസ്ജിക്കായും തകർപ്പൻ പ്രകടമാണ് കഴിഞ്ഞ സീസണിൽ ഡെംബലെ കാഴ്ചവെച്ചത്. 51 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും 14 അസിസ്റ്റുകളും നേടി. ക്ലബ്ബിനായി ചാമ്പ്യൻസ് ലീഗ്, ലീഗ് 1,യൂറോപ്യൻ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവ നേടി. ലോകകപ്പിലും മികച്ച പ്രകടനം കാവ്ചവെച്ച താരം സാധ്യതാപട്ടികയിൽ മുന്നിലാണ്. ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയും പട്ടികയിലുണ്ട്. സീസണിൽ കിരീടമൊന്നും നേടാനായില്ലെങ്കിലും വ്യക്തിഗത മികവിൽ മുന്നിലാണ്. 58 ഗോളുകളും 13 അസിസ്റ്റുകളും നേടി.
സ്‌പെയിനിനായി ലോകകപ്പ് കിരീടം നേടിയ ലമീൻ യമാലും റോഡ്രിയും പുരസ്‌കാരം നേടാൻ സാധ്യത കൽപ്പിക്കുന്നവരാണ്. യമാൽ 57 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 20 അസിസ്റ്റുകളും നേടി. ലോകകപ്പിന് പുറമേ ബാഴ്‌സക്കായി ലാ ലിഗയും സൂപ്പർ കപ്പും നേടി. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോഡ്രിയും പുരസ്‌കാരം നേടാൻ കൂടുതൽ സാധ്യതയുള്ള താരമാണ്. പാവു കുബാർസി, ഫാബിയാൻ റൂയിസ്, മാർക്ക് കുക്കുറയ്യ, ഫെറാൻ ടോറസ് എന്നീ സ്പാനിഷ് താരങ്ങളും പട്ടികയിലുണ്ട്.
Content Highlights: The 30-player shortlist for the 2026 Ballon d'Or has been officially announced., Lionel Messi, Kylian Mbappé, Lamine Yamal, and Rodri feature prominently on the list
Published: 08 Sept 2026, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented