ന്യൂഡല്‍ഹി: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് നേട്ടം. പട്ടികയില്‍ മൂന്നാമതുള്ള ഇന്ത്യയുടെ പോയിന്റ് 52 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ഏഴുമത്സരങ്ങളില്‍ നിന്ന് നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. 61.90 ആണ് പോയിന്റ് ശതമാനം. 66.67 പോയിന്റ് ശതമാനമുള്ള ലങ്കയാണ് രണ്ടാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയുമാണ് ലങ്കയ്ക്ക്. അതേസമയം കളിച്ച മൂന്നുമത്സരങ്ങളും വിജയിച്ച ഓസീസ് തലപ്പത്ത് തടരുകയാണ്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് ടീമുകളാണ് പട്ടികയില്‍ ഇന്ത്യക്ക് പിന്നിലുള്ളത്.
ഡൽഹി ടെസ്റ്റിലും ആധികാരികജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിൻഡീസിനെ ഏഴുവിക്കറ്റിനാണ് ഗില്ലും സംഘവും തകർത്തെറിഞ്ഞത്. അതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയും തൂത്തുവാരി. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. കെ.എൽ. രാഹുൽ അർധസെഞ്ചുറിയോടെ തിളങ്ങി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
Content Highlights: wtc point table
Published: 14 Oct 2025, 11:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented